വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹന പരിശോധന 27ന്
1297287
Thursday, May 25, 2023 11:01 PM IST
ചേര്‍ത്തല: ചേർത്തല സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ 27ന് രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് 12 വരെ കാളികുളം വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ പരിശോധന നടത്തും. താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇഐബി വാഹനങ്ങൾ പരിശോധിച്ച് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ച് നൽകുമെന്ന് ചേർത്തല ജോയിന്റ് ആർടിഒ ജെബി ഐ .ചെറിയാൻ അറിയിച്ചു. ഫോണ്‍:0478-2816248.