പ്ലസ്ടു പരീക്ഷ ഫലം: ജില്ലയില്‍ 80.01 ശതമാനം വിജയം
1297286
Thursday, May 25, 2023 11:01 PM IST
ആലപ്പുഴ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 80.01 ശതമാനം വിജയം. ആകെ 22,100 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 17,682 പേര് ഉപരിപഠനത്തിന് അര്‍ഹരായി. 1,707 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ടെക്നിക്കല്‍ സ്കൂള്‍ വിഭാഗത്തില്‍ 103 പേരാണ് പരീക്ഷ എഴുതിയത്. 65 പേര് ജയിച്ചു. 63.11 ആണ് വിജയ ശതമാനം. അഞ്ചു പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 758 പേര് പരീക്ഷ എഴുതിയതില്‍ 467 പേര് വിജയിച്ചു. 61.61 ആണ് വിജയ ശതമാനം. 48 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു
മാന്നാർ: വ്യാപാര സ്ഥാപനത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചത് പ്രദേശവാസികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. കുട്ടികൾക്കും പ്രായമുള്ളവർക്കുമാണ് പ്രയാസങ്ങളുണ്ടായത്. മാന്നാറിലെ പന്ത്രണ്ടാം വാർഡിൽ വിജനമായ സ്ഥലത്താണ് ഒരു ലോഡോളം മാലിന്യങ്ങൾ വാഹനത്തിൽ തള്ളിയശേഷം കത്തിച്ചത്. മൂന്നു മണിക്കൂറോളം കത്തി പുക പ്രദേശമാകെ പടർന്നപ്പോഴാണ് നാട്ടുകാർ അറിയുന്നത്. പരിസരവാസികൾ രൂക്ഷമായ മലിനീകരണം മൂലം ഹരിത കർമ സേനയേയും വാർഡ് മെംബറെയും അറിയിച്ചു. അവർ സ്ഥലത്ത് എത്തി മാലിന്യം കൊണ്ടുവന്ന വാഹനവും ആളുകളെയും ചോദ്യം ചെയ്തു.