വൈദിക സമ്മേളനം സമാപിച്ചു
1297285
Thursday, May 25, 2023 11:01 PM IST
പരുമല: സ്നേഹത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വൈദികര്‍ മുന്‍നിരയിലുണ്ടാകണമെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭാ ആഗോള വൈദിക സമ്മേളനത്തിന്റെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ.
പരിമിതികളെക്കുറിച്ച് പരാതിയില്ലാതെ അവര്‍ പ്രവര്‍ത്തിക്കണം. രാജ്യത്തെ ജാതിമത ചിന്തകള്‍ക്കതീതമായി ഒരു കുടുംബമായി കണ്ടുകൊണ്ടായിരിക്കണം വൈദികര്‍ പ്രവര്‍ത്തിക്കേണ്ടത്. മനുഷ്യരായിട്ടുള്ളവരെയെല്ലാം നാം സ്വന്തം സഹോദരങ്ങളായി കാണേണ്ടതാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
ഡോ. ബിജു ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. മലങ്കര സഭാ ഗുരുരത്നം ഫാ.ഡോ.ടി.ജെ. ജോഷ്വാ, ഫാ.ഡോ. നൈനാന് വി. ജോര്‍ജ്, ഫാ. മാത്യു വറുഗീസ്, അഡ്വ. ബിജു ഉമ്മന്‍, ഫാ. സ്പെന്‍സര്‍ കോശി, ഫാ. ചെറിയാന് ടി. സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിച്ച വൈദികരെയും മികച്ച നേട്ടങ്ങള്‍ കൈവരിച്ച വൈദികരെയും ചടങ്ങില്‍ ആദരിച്ചു.