കുട്ടികൾക്ക് മേജർ സർജറി പദ്ധതിയുമായി എ.എം. ആരിഫ് എംപി
1297284
Thursday, May 25, 2023 11:01 PM IST
ആലപ്പുഴ: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ മജ്ജ മാറ്റിവയ്ക്കൽ, കരൾ, കിഡ്നി സംബന്ധമായ രോഗ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് കൊടുക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് എ.എം. ആരിഫ് എംപി പറഞ്ഞു.
ജില്ലാ ശിശുക്ഷേമസമിതി, ജില്ലാ വനിത ശിശു വികസന വകുപ്പ്, സത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഇന്ത്യൻ അക്കാഡമിക്ക് ഓഫ് പീഡിയാട്രിക്ക് എന്നിവയുടെ സഹകരണത്തോടെ ആറു വയസിൽ താഴെയുള്ള കുട്ടികളുടെ അമ്മമാർക്കായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആസ്റ്റർ മെഡിസിറ്റിയുടെ സിഎസ്ആർ ഫണ്ട് ഇതിനായി വിനിയോഗിക്കും. ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എഡിസി ജനറൽ ഡി. ഷിൻസ് അധ്യക്ഷത വഹിച്ചു. സിഡബ്ല്യൂസി ചെയർപേഴ്സൺ അഡ്വ.ജി.വസന്തകുമാരി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ.ഡി. ഉദയപ്പൻ, ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസർ എൽ. ഷീബ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി, ഡോ.സംഗീത ജോസഫ്, ഇന്ത്യൻ അക്കാഡമിക്ക് ഓഫ് പീഡിയാട്രിക്ക് ജില്ലാ പ്രസിഡന്റ് ഡോ.ശ്രീപ്രസാദ്, ഇന്ത്യൻ ഡന്റൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.വി. രാജേഷ്. ഡോ. കൃഷ്ണപ്രിയ, ഡോ. ടി.ജെ. അരുൺ, ശിശുക്ഷേമ സമിതി ഭാരവാഹികളായ കെ.പി. പ്രതാപൻ, കെ. നാസർ, എം.നാജ, ആർ. ഭാസ്കരൻ, റ്റി.എ. നവാസ് എന്നിവർ പ്രസംഗിച്ചു. ആറുവയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചു.