ഫാ. ജോസ് തച്ചില്‍ അനുസ്മരണം
1297282
Thursday, May 25, 2023 11:01 PM IST
ചേര്‍ത്തല: കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെയും ചേര്‍ത്തല പൂര്‍ണം യോഗ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ മൂന്നിന് ഫാ. ജോസ് തച്ചില്‍ അനുസ്മരണം നടത്തും. പൂര്‍ണം യോഗ സെന്ററില്‍ പകല്‍ 2.30ന് നടക്കുന്ന യോഗത്തില്‍ കേരള ഹിസ്റ്ററി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിക്കും. ജോണ്‍ പുളിക്കപ്പറമ്പില്‍, കെ.ജി.ആര്. പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മഹാത്മാഗാന്ധി
ജലോത്സവം
ഓഗസ്റ്റ് 27ന്
മാന്നാർ: മാന്നാർ മഹാത്മാഗാന്ധി ജലോത്സവം ഓഗസ്റ്റ് 27ന് പമ്പയാറിലെ കുര്യത്ത് കടവിലുള്ള മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടത്തും. ജനറൽ കൺവീനർ അഡ്വ.എൻ. ഷൈലാജ് അധ്യക്ഷത വഹിച്ച യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ, രവി തൈച്ചിറ എന്നിവർ പ്രസംഗിച്ചു. മൂന്നു പതിറ്റാണ്ടോളമായി നിലച്ചുപോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ പുനരാരംഭിക്കണമെന്ന് മഹാത്മാ ജലോത്സവ സമിതി ആവശ്യപ്പെട്ടു. പമ്പയാറ്റിൽ ആഴക്കുറവായതിനാൽ വെള്ളപ്പൊക്ക സമയത്ത് ജലോത്സവം നടത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.