അനുശോചിച്ചു
1279986
Wednesday, March 22, 2023 10:55 PM IST
മങ്കൊമ്പ്: മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ ദേഹവിയോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ചമ്പക്കുളം ഫൊറോനാ സമിതിയും മാതൃ-പിതൃവേദിയും അനുശോചിച്ചു. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറസാന്നിധ്യവും ഉറച്ച ബോധ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ സഭയെ നയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പിതാവിന്റേതെന്ന് യോഗം വിലയിരുത്തി. ഫാ. ഗ്രിഗറി ഓണംകുളം അധ്യക്ഷത വഹിച്ചു. ജോസി കുര്യൻ, സി.ടി. തോമസ്, ചാക്കപ്പൻ ആന്റണി, ചാക്കോച്ചൻ വരാപ്പുഴ, മിനി ചിറ്റടി, സുനിൽ കുര്യാളശേരി, കെ.വി. സാന്റി, തോമസ് വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴ: മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ ഏലിയാസ് ക്ലബ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഏലിയാസ് ക്ലബ് പ്രസിഡന്റ് ജയിംസ് മാമ്പ്ര അധ്യക്ഷനായിരുന്നു. ജോമോൻ കണ്ണാട്ട്മഠം, ജോപ്പൻ വെള്ളൂർ, വക്കച്ചൻ തേവർകാട് തുടങ്ങിയവർ പ്രസംഗിച്ചു.
അമ്പലപ്പുഴ: മാർ ജോസഫ് പവ്വത്തിലിന്റെ വേർപാടിൽ കേരള കോൺഗ്രസ് -എം അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം അധ്യക്ഷത വഹിച്ചു. ജിജോ തോമസ്, ഇ. ശ്രീദേവി, ഇ.സി. ഉമ്മച്ചൻ, ജോമോൻ കണ്ണാട്ടുമഠം, നിസാം വലിയകുളം, ടോം വണ്ടകത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.