കായം​കു​ളം: ന​ഗ​ര​സ​ഭ 2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജെ. ​ആ​ദ​ര്‍​ശ് അ​വ​ത​രി​പ്പി​ച്ചു. മു​ന്‍​ബാ​ക്കി ഉ​ള്‍​പ്പെടെ 81,93,20,669 രൂ​പ വ​ര​വും 74,31,44,517 രൂ​പ ചെ​ല​വും 7,61,76,152 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന 2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
കാ​ര്‍​ഷി​കാ​ഭി​വൃ​ദ്ധി​ക്കാ​യും മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ളും ജ​ല​സു​ര​ക്ഷ​യും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യും ഭാ​വി​ത​ല​മു​റ​യ്ക്ക് കൂ​ടി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​പ്ര​ദേ​ശ​ത്തെ തോ​ടു​ക​ളും കു​ള​ങ്ങ​ളും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍, വ​നി​ത​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ര്‍, ഭി​ന്ന​ലിം​ഗ​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെടെ ഈ ​മേ​ഖ​ല​യി​ല്‍ 1,39,87,000 രൂ​പ​യും ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ധു​നി​ക വ​ത്കര​ണം, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​നം തുടങ്ങിയവയും ഉ​ള്‍​പ്പെടെ ആ​കെ 2 കോ​ടി 61 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.