സിപിഎം നേതാവ് അനധികൃത റോഡ് നിര്‍മിച്ചതായി പരാതി
1279371
Monday, March 20, 2023 10:30 PM IST
ചേര്‍ത്തല: ചേർത്തല നഗരസഭ നാലാം വാർഡില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാവ് കായൽ നികത്തി സ്വന്തം പുരയിടത്തിലേക്ക് റോഡ് നിർമാണം നടത്തിയതായി പരാതി.
തണ്ണീർത്തട സംരക്ഷണ നിയമം പാലിക്കാതെയുള്ള റോഡ് നിർമാണം നിർത്തി കായൽ പഴയതുപോലെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചേർത്തല നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാക്കള്‍ സ്ഥലം സന്ദർശിച്ചു.
ചേർത്തല നഗരസഭ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ ബി. ഫൈസൽ, ബി. ഭാസി, ബാബു മുള്ളൻചിറ, പി. പ്രകാശൻ, എം.എ. സാജു, പ്രമീളാദേവി, ബിന്ദു ഉണ്ണികൃഷ്ണൻ, സുജാത സതീഷ് കുമാർ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് വാർഡ് കൗൺസിലർ ബി. ഫൈസൽ ചേർത്തല തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും നഗരസഭ സെക്രട്ടറിക്കും പരാതി നൽകി.