മാന്നാറിൽ നബിദിന ആഘോഷങ്ങൾക്ക് തുടക്കം
1226598
Saturday, October 1, 2022 11:02 PM IST
മാന്നാർ: മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മാന്നാർ മുസ്ലിം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നബിദിനാഘോഷങ്ങൾക്ക് തുടക്കമായി.
മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം ശൈഖുനാ എം.എ. മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു. ഹാജി ടി.ഇക്ബാൽ കുഞ്ഞ് അധ്യക്ഷത വഹിച്ചു. അസയ്യിദ് അഹമ്മദ് അമീൻബാഖഫി അൽ അസ്ഹരി (കൊല്ലം) മുഖ്യപ്രഭാഷണം നടത്തി. റഷീദ് പടിപ്പുരക്കൽ, എ.ഷഹീർ ബാഖവി, നിസാമുദീൻ നഈമി എന്നിവർ പ്രസംഗിച്ചു.
വിവിധ ദിവസങ്ങളിൽ മതപ്രഭാഷണം നടത്തും. നാലിനും അഞ്ചിനും രാവിലെ 8:30 മുതൽ മദ്റസാ വിദ്യാർഥികളുടെ കലാ-സാഹിത്യ മത്സരങ്ങൾ നടക്കും. ഒൻപതിന് രാവിലെ ആറിന് മൗലിദ് പാരായണം, അന്നദാനം, നബിദിന റാലി തുടങ്ങിയവ നടക്കും.