പ്രാദേശിക പാർട്ടികളുടെ പ്രസക്തിയേറി: ജോബ് മൈക്കിൾ
1467159
Thursday, November 7, 2024 4:40 AM IST
പത്തനംതിട്ട: ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികൾക്ക് പ്രസക്തി ഏറിയിരിക്കുകയാണെന്ന് ജോബ് മൈക്കിൾ എംഎൽഎ. കേരള കോൺഗ്രസ് -എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ജന്മദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്കും അധ്വാനിക്കുന്നവർക്കുംവേണ്ടി കേരള കോൺഗ്രസ് എന്നും നിലകൊണ്ടിട്ടുണ്ടെന്ന് ജോബ് മൈക്കിൾ പറഞ്ഞു.
പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള അവകാശം, വന്യമൃഗ ശല്യത്തിൽനിന്ന് കർഷകരെ സംരക്ഷിക്കുക, റബർ വിലയിടിവ് തടയുക, ഇറക്കുമതി നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സമരപരിപാടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
കേരള കോൺഗ്രസിന്റെ ആദ്യകാല നേതാക്കളെ യോഗത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ, ഉന്നതാധികാര സമിതി അംഗങ്ങളായ ചെറിയാൻ പോളച്ചിറക്കൽ, ടി.ഒ. ഏബ്രഹാം തോട്ടത്തിൽ, സംഘടനാകാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, ജോർജ് ഏബ്രഹാം,
നിയോജകമണ്ഡലം പ്രസിഡന്റുമാരായ കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി.വി. വർഗീസ്, സാം കുളപ്പള്ളി, ജില്ലാ ഭാരവാഹികളായ തോമസ് മാത്യു ഇടയാറന്മുള, ഷെറി തോമസ്, റഷീദ് മുളന്തറ, ജേക്കബ് മാമ്മൻ വട്ടശേരിൽ, ജേക്കബ് ഇരട്ടപുളിക്കൻ, മാത്യു മരോട്ടിമൂട്ടിൽ, ബിബിൻ കല്ലമ്പറമ്പിൽ, സാം ജോയിക്കുട്ടി, ജെറി അലക്സ്, രാജീവ് വഞ്ചിപ്പാലം, ബോസ് തെക്കേടം, ബിജോയ് തോമസ്, ജി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.