തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും എ​ക്യു​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ വ​ക്താ​വു​മാ​യി​രു​ന്ന ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള നാ​ലാ​മ​ത് പ്ര​ഭാ​ഷ​ണം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി ബ​ഥേ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ക്കും.

ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീമിസ് കാ​തോ​ലി​ക്കാ ബാ​വ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, വൈ​ദി​ക ട്ര​സ്റ്റി റ​വ. ഡേ​വി​ഡ് ഡാ​നി​യേ​ൽ, അ​ല്മാ​യ ട്ര​സ്റ്റി ആ​ൻ​സി​ൽ സ​ഖ​റി​യ കോ​മാ​ട്ട്, ഇ​ട​വ​ക വി​കാ​രി റ​വ. രാ​ജു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. പ​ന​വേ​ലി ബ​ഥേ​ൽ മാ​ർ​ത്തോ​മ്മ, മൈ​ലം ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ഗാ​യ​കസം​ഘ​ങ്ങ​ൾ ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.