തി​രു​വ​ല്ല: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​മാ​മി പ​മ്പ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രു​മ​ല പ​ള്ളിയങ്ക​ണം ശു​ചീ​ക​രി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​ർ പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ എ​ത്തി​യ പ​രു​മ​ല പ​ള്ളി അ​ങ്ക​ണം പൂ​ർ​ണ​മാ​യി മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ, ത​പ​സ്യ ക​ലാ സാ​ഹി​ത്യവേ​ദി, മാ​ന്നാ​ർ സൗ​ഹൃ​ദ വേ​ദി എ​ന്നീ കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തി​യ​ത്.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രു​മ​ല സെ​മി​നാ​രി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജെ. മാ​ത്തു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​രാ​ജ് ശ്രീ​വി​ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ് ആ​ലു​ക്കാ​സ് മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൺ വി. ​റാ​ഫേ​ൽ,

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ശി​വ​കു​മാ​ർ അ​മൃ​തക​ല, പ്ര​ദീ​പ് ച​ന്ദ്, മ​ഹേ​ഷ്, ത​പ​സ്യ ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ വ​സു​ദേ​വം, ഹ​രി ഗോ​വി​ന്ദ് ഹ​രി​പ്രി​യ, ശ്രീ​ദേ​വി മ​ഹേ​ശ്വ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.