കോ​ന്നി: പാ​റ പൊ​ട്ടി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ വാ​ട​ക​യ്ക്കെടു​ത്തശേ​ഷം വാ​ട​ക​യും യ​ന്ത്ര​ങ്ങ​ളും തി​രി​കെ ന​ൽ​കാ​തി​രു​ന്ന സം​ഭ​വ​ത്തി​ൽ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. മ​ല​യാ​ല​പ്പു​ഴ താ​ഴം കൃ​ഷ്ണ​നി​വാ​സി​ൽ അ​ർ​ജു​ൻ ദാ​സിനെ (40)​ ആ​ണ് കോ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​റ പൊ​ട്ടി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി കി​ഷ​ൻ ലാ​ൽ കോ​ന്നി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2021 ഏ​പ്രി​ൽ മു​ത​ൽ ക​ഴി​ഞ്ഞ​ മാ​സം​വ​രെ അ​ർ​ജു​ൻ ദാ​സ് യ​ന്ത്ര​ങ്ങ​ൾ വാ​ട​കയ്​ക്ക് എ​ടു​ത്ത​ത്. ആ​റു ല​ക്ഷം രൂ​പ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക്ക് ഇ​യാ​ൾ ന​ൽ​കാ​നു​ണ്ടെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ, വാ​ട​ക ചോ​ദി​ച്ച​പ്പോ​ൾ ഇ​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും യ​ന്ത്ര​ങ്ങ​ൾ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്തു.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി കോ​ന്നി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ർ​ജു​ൻ ദാ​സി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ക്കു​ക​യും പോ​ലീ​സ് യ​ന്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ഇ​തി​നുശേ​ഷം ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സി​പി​എം തു​മ്പ​മ​ൺ ടൗ​ൺ തെ​ക്ക് ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി​യാ​യ ഇ​യാ​ളെ പാ​ർ​ട്ടിവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ പു​റ​ത്താ​ക്കി​യി​രു​ന്നു.