സഹകരണമേഖലയുടെ വിശ്വാസ്യത സിപിഎം തകർത്തു: വർഗീസ് മാമ്മൻ
1466951
Wednesday, November 6, 2024 5:01 AM IST
കുറ്റൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർത്തതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനും എൽഡിഎഫിനുമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ. കുറ്റൂർ സർവീസ് സഹകരണ ബാങ്ക് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ ക്രമത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തേണ്ട ബാങ്കുകളെ കള്ളവോട്ടുകളിലൂടെയും പിടിച്ചെടുക്കൽ നയങ്ങളിലൂടെയും കൈപ്പിടയിൽ ഒതുക്കാനുള്ള സിപിഎം നയത്തിനു ശക്തമായ തിരിച്ചടി ജനങ്ങൾ നൽകുമെന്നും വർഗീസ് മാമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബിനു കുരുവിള കല്ലേമണ്ണിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറി രഘുനാഥ് കുളനട, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വിശാഖ് വെൺപാല, ഹരി പാട്ടപ്പറമ്പിൽ, ജോസ് തേക്കാട്ടിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ തോമസ്,
കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു മുളമൂട്ടിൽ, യുഡിഎഫ് കുറ്റൂർ മണ്ഡലം ചെയർമാൻ ജിനു തോമ്പുംകുഴി, കൺവീനർ കെ.എസ്. ഏബ്രഹാം, ജോ ഇലഞ്ഞിമൂട്ടിൽ, വി.ആർ. രാജേഷ്, അഭിലാഷ് വെട്ടിക്കാടൻ, സുരേഷ് ജി. പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.