വ്യാപാരി വ്യവസായി ഏകോപനസമിതി രാജ്ഭവന് മാര്‍ച്ച് നാളെ
1466937
Wednesday, November 6, 2024 4:48 AM IST
മല്ലപ്പള്ളി: വാടകക്കെട്ടിടങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നാളെ രാജ്ഭവന് മാര്‍ച്ച് നടത്തും.
വാടക കൈപ്പറ്റുന്ന കെട്ടിട ഉടമയ്ക്ക് രജിസ്ട്രേഷന് ഇല്ലെങ്കിലും വ്യാപാരികള്‍ വാടകയ്ക്കു മേല്‍ 18 ശതമാനം ജിഎസ്ടി അടയ്ക്കണമെന്നതും ഇന്‍വോയ്സ് തയാറാക്കേണ്ട ബാധ്യതയും വ്യാപാരികളുടെ മേല്‍ വരും.
കേരളത്തിലെ നാലര ലക്ഷത്തിന് മുകളില്‍ ജിഎസ്ടി രജിസ്ട്രേഷന് ഉള്ള വ്യാപാരികളെ ഇതു ബാധിക്കുമെന്ന് ഏകോപനസമിതി ചൂണ്ടിക്കാട്ടി. കേരളത്തിലെ ചെറുകിട മേഖലയും ഹോട്ടല്‍ വ്യവസായ മേഖലയും ഏറെ പ്രതിസന്ധിയിലാകുന്ന തീരുമാനമാണിത്. ഇതിനെതിരേയുള്ള മാര്‍ച്ച് വിജയിപ്പിക്കാന്‍ ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് തീരുമാനിച്ചു.
യൂണിറ്റ് പ്രസിഡന്റ് ഇ.ടി. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. എസ്. ദേവദാസ്, വര്‍ഗീസ് മാത്യു, ഐപ്പ് ദാനിയേല്‍, സെബാന് കെ. ജോര്‍ജ്, ലാലന് എം. ജോര്‍ജ്, മുരളീധരന് നായര്‍, പി.എന്‍. നിസാര്‍, ഷിബു വടക്കേടത്ത്, വി. രവി, മോനച്ചന് മേപ്രത്ത് എന്നിവര്‍ പ്രസംഗിച്ചു.