പഞ്ചായത്ത് ശ്മശാനം സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
1466943
Wednesday, November 6, 2024 4:59 AM IST
കോന്നി: ചെങ്ങറയിലെ ജനവാസ മേഖലയിൽ പൊതു ശമ്ശാനം സ്ഥാപിക്കാനുള്ള കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെനീക്കത്തിനെതിരേ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പൊതു ശമ്ശാനം സ്ഥാപിക്കാനുള്ള പഞ്ചായത്ത് നടപടി നിർത്തിവയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
തുടർ നടപടികളുമായി പഞ്ചായത്ത് മുന്നോട്ടുപോയാൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് പടിക്കൽ ജനകീയ സമരപരിപാടികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ശമുവേൽ പ്ലാന്തോട്ടം, ഏബ്രഹാം വാഴയിൽ, അലക്സ് ചെങ്ങറ, മാത്യു അച്ചുതപറമ്പിൽ, ബഞ്ചമിൻ പനങ്ങോട്ടത്ത്, ഏബ്രഹാം ചെങ്ങറ എന്നിവർ പ്രസംഗിച്ചു.