കോ​ഴ​ഞ്ചേ​രി: ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ള​ത്തി​ന്‍റെ പ്രാധാന്യം സെ​മി​നാ​ര്‍ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ന​ട​ന്നു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സെന്‍റ് തോ​മ​സ് കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​ര​ക്ക​ഥാ​കൃ​ത്തും ഗാ​ന​ര​ച​യി​താ​വു​മാ​യ ബി.​ടി. അ​നി​ല്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ര്‍​ജ് കെ. ​അ​ല​ക്സ്, മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​യ്സ​ണ്‍ ജോ​സ്, ഐ​ക്യു​എ​സി കോ- ​ഓ​ർഡി​നേ​റ്റ​ര്‍ ഷൈ​നു കോ​ശി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ രാ​ഹു​ല്‍ പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.