കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും വൻ പരാജയം: വി.എസ്. ശിവകുമാര്‍
1576190
Wednesday, July 16, 2025 6:44 AM IST
കൊല്ലം: ഉന്നത വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലകളിലും സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് കെപിസിസി രാഷ്്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാര്‍. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല കുട്ടിച്ചോറാക്കി. സര്‍വകലാശാലകളിലും സര്‍ക്കാര്‍ കോളജുകളിലും നാഥനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പള്ളിമുക്കിലും അഞ്ചാലുംമൂട്ടിലും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശിവകുമാര്‍.പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്തിനാണ് ഈ ദുര്‍ഗതി.
കേരള സര്‍വകലാശാലയില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ സമാനതകളില്ലാത്തതാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തി െ ന്റ ഇരകളാക്കപ്പെടുന്ന ദുര്‍വിധിയാണ് ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത്.
ഈ അനിശ്ചിതാവസ്ഥ മൂലം കുട്ടികള്‍ കൂട്ടത്തോടെ കേരളം വിട്ടു പോവുകയാണ്. മിക്ക കോളജുകളിലും ഡിഗ്രി, പിജി ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. കീം പരീക്ഷയിലെ അനിശ്ചിതാവസ്ഥ മൂലം പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനവും അവതാളത്തിലായെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. അഡ്വ. എ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ഭാരവാഹികളായ എസ്. വിപിന ചന്ദ്രന്, എന്‍. ഉണ്ണികൃഷ്ണന്, ആദിക്കാട്ട് മധു, അന്‍സാര്‍ അസീസ്, വാളത്തുങ്കല്‍ രാജഗോപാല്‍, ആനന്ദ് ബ്രഹ്മാനന്ദ്, ബ്ലോക്ക് ഭാരവാഹികളായ എം.നാസര്‍, പാലത്തറ രാജീവ്, കെ.ബി ഷഹാല്‍, സലീം, ബൈജു ആലുംമൂട് എന്നിവര്‍ പ്രസം ഗിച്ചു.