വിദ്യാഭ്യാസ അവാർഡുകൾ നൽകി
1576176
Wednesday, July 16, 2025 6:37 AM IST
കൊല്ലം : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മണ്ണാണിക്കുളം എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ശാഖാങ്കണത്തിൽ വിദ്യാഭ്യാസ അവാർഡുകൾ നൽകി ആദരിച്ചു.
നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും, രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ചികിത്സാ സഹായവും കൈമാറി. 100 വയസ്് പൂർത്തിയായ ചെറുകുളത്ത് വനജാക്ഷിയെ പൊന്നാട അണിയിച്ചു ആദരിച്ചു.
ശാഖാ പ്രസിഡന്റ് ഉമയനല്ലൂർ തുളസീധരൻ അധ്യക്ഷത വഹിച്ചു. ആർ.ഗിരിപ്രസാദ്, എസ്.സജിത്ത്, വരദഭാനു, ശാഖാ സെക്രട്ടറി കെ.ആർ.ശ്രീകുമാർ, രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.