അർധവൃത്താകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ച് ചോഴിയക്കോട് ഗവ.മോഡൽ റിസഡൻഷ്യൽ സ്കൂൾ
1576188
Wednesday, July 16, 2025 6:44 AM IST
കുളത്തൂപ്പുഴ : ചോഴിയക്കോട് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ‘സ്ഥാനാർഥി ശ്രീക്കുട്ടൻ'എന്ന സിനിമയിലെ രംഗങ്ങളെ പ്രചോദനമാക്കി അർധവൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അതിനാൽ തന്നെ ഇപ്പോൾ ഇവിടെ ഫ്രണ്ട് ബെഞ്ചില്ല.
ബാക്ക് ബെഞ്ചുമില്ല. എല്ലാവരും മുൻ നിരയിൽ. മാറ്റങ്ങൾക്കൊത്ത് ഗവൺമെനന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളും മാറുകയാണ്. ആദ്യം ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ ബാച്ചിലാണ് യു ആകൃതി ക്ലാസ് നടപ്പിലാക്കുന്നത്.
വിദ്യാർഥികൾ ഏറെ താത്പര്യത്തോടെയാണ് ഈ വൈറൽ ക്ലാസ് മുറികളെ സ്വീകരിച്ചത്. ഹയർ സെക്കൻഡറി അധ്യാപകരായ എച്ച്. ഹസൈൻ, പി.ശ്രീജിത്ത്, ടി.ജി.സിമി, അജ്ഞിമ തുളസീധരൻ, തസ്നീ ജമാൽ, കൃപ കെ.നായർ എന്നിവർ നേതൃത്വം നൽകി.