ബിജെപിയും സിപിഎമ്മും നയം വ്യക്തമാക്കണം: പി.രാജേന്ദ്ര പ്രസാദ്
1576184
Wednesday, July 16, 2025 6:37 AM IST
ചാത്തന്നൂർ : ദേശീയപാത പുനർ നിർമാണത്തിലെ അപാകതകൾ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും നയം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്. അപാകത പരിഹരിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ തിരുമുക്കിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദേശീയപാതയിൽ തിരുമുക്ക് ജംഗ്ഷനിൽ നിലവിൽ നിർമിച്ച അശാസ്ത്രീയമായ അടിപ്പാതയ്ക്ക് സമാന്തരമായി മുപ്പത് മീറ്റർ വീതിയിൽ ആകാശപാത നിർമിക്കുക, ഓയൂർ-ഇത്തിക്കര റോഡിൽ ദേശീയപാതയിൽ അടിപ്പാത നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിന് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷത വഹിച്ചു.കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, കെപിസിസി അംഗം നെടുങ്ങോലം രഘു, പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ലത മോഹൻദാസ്, ഡിസിസി ഭാരവാഹികളായ എൻ.ഉണ്ണികൃഷ്ണൻ, എസ്.ശ്രീലാൽ, പി.പ്രദീഷ്കുമാർ, എ. ഷുഹൈബ്, സുഭാഷ് പുളിക്കൽ, സിസിലിസ്റ്റീഫൻ, കെപിസിസി നിർവാഹക സമിതി മുൻ അംഗംഎൻ.ജയചന്ദ്രൻ, കെപിഎസ്്ടിഎ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ്കുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ.ഷെരീഫ്, കെ.ബിനോയി, ടി.എം ഇക്ബാൽ, എസ്.വി. ബൈജുലാൽ, വിഷ്ണു കല്ലുവാതുക്കൽ, ആർ.ഡി ലാൽ, രാധാകൃഷ്ണപിള്ള, സുനിൽകുമാർ, ബിനുകുമാർ,സുരേഷ് ഉണ്ണിത്താൻ, യുഡിഎഫ് നേതാക്കളായ പാരിപ്പള്ളി വിനോദ്, സജി സാമുവൽ, ടി.പ്രസന്നൻ മാസ്റ്റർ, ഹക്കിം പരവൂർ, വരിഞ്ഞം സുരേഷ് ബാബു, സി.ആർ അനിൽകുമാർ, സുധീർ ചെല്ലപ്പൻ കൊട്ടിയം ആർ.സാജൻ, ഷീലബിനു പോഷക സംഘടന ബ്ലോക്ക് പ്രസിഡന്റ ുമാരായ കല്ലുവാതുക്കൽ അജയകുമാർ, ബോബൻ പൂയപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ ഒൻപതിന് തിരുമുക്ക് ജംഗ്ഷനിൽ നടന്ന ജനകീയ പ്രതിഷേധ കൂട്ടായ്മയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത്, നഗരസഭ കൗൺസിലർ ഖദീജ, പഞ്ചായത്ത് അംഗങ്ങളായ രാജു ചാവടി, ഷൈനി ജോയി, കെ.ഇന്ദിര, സുബി പരമേശ്വരൻ, ഷൈജു ബാലചന്ദ്രൻ, പ്രമീള ഡയനീഷ്യ റോയ്സൺ, തുടങ്ങിയവർ നേതൃത്വം നൽകി.