മൈലക്കാട് യുപിഎസിൽ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം
1576182
Wednesday, July 16, 2025 6:37 AM IST
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തി െന്റ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൈലക്കാട് പഞ്ചായത്ത് യു പിഎസിൽ ഈ അധ്യയന വർഷത്തെ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. ‘പ്രഥമ ഭക്ഷണം പ്രഭാത ഭക്ഷണം പോഷക ഭക്ഷണം' എന്ന ലക്ഷ്യത്തോട് കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
വിശപ്പുരഹിതമായ വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കുന്നതിന് കഴിഞ്ഞ മൂന്ന് വർഷമായി പദ്ധതി നടപ്പാക്കുന്നുണ്ട്. പിടിഎ പ്രസിഡന്റ്സുനിൽ ഡ്രീംസി െന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്തംഗം പ്ലാക്കാട് ടിങ്കു പദ്ധതി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ജി.എസ്. ആദർശ്, സ്റ്റാഫ് സെക്രട്ടറി എം.നൗഫൽ, ഗീതു രത്നാകരൻ, രഞ്ജിത.ജെ. പൈ, ജ്യോതി ലക്ഷ്മി, റസാനത്ത് ബീവി, സൗമ്യകൃഷ്ണൻ, സുമ എന്നിവർ പ്രസംഗിച്ചു.