ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
1576189
Wednesday, July 16, 2025 6:44 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരാഴ്ച മുൻപ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് വനത്തിലേക്ക് ഓടിയൊളിച്ച ഭർത്താവിനെ കുളത്തുപ്പുഴ പോലീസ് ആലുവയിൽ നിന്ന് പിടികൂടി. വില്ലുമല കുളബി വയലിറക്കത്ത് വീട്ടിൽ ശാലിനി (25) യെ കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ ഭർത്താവ് വർക്കല പ്ലാവിള വീട്ടിൽ ഇസ്മായിൽ( 33) നെയാണ് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്.
കുളത്തൂപ്പുഴ പോലീസ് ഇൻസ്പെക്്ടർ ബി.അനീഷ്, എസ്ഐ വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്ത്, സിപിഒ മാരായ അനീഷ്, സുബിൻ സജി, എന്നിവരുടെ പോലീസ് സംഘമാണ് പ്രതിയെ ആലുവയിൽനിന്നും പിടികൂടിയത്.
കാപ്പ കേസിൽ ആറുമാസം ജയിലിൽ കിടന്നിട്ടുള്ള ഇസ്മായിലിന്റെ പേരിൽ കോഴിക്കോട് നടക്കാവ് വർക്കല, സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നു കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. വൈദ്യ പരിശോധന ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യും.