ബിജെപി നേതാക്കൾക്ക് സ്വീകരണം നൽകി
1576171
Wednesday, July 16, 2025 6:37 AM IST
കൊട്ടാരക്കര: പുതുതായി തെരഞ്ഞെടുത്ത ജില്ലയിൽ നിന്നുള്ള ബിജെപി സംസ്ഥാന നേതാക്കൾക്ക് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി വി. വി. രാജേഷ്, വക്താവ് കേണൽ.എസ്. ഡിന്നി, മേഖലാ പ്രസിഡന്റ് ബി ബി ഗോപകുമാർ എന്നിവരെ ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അനുമോദിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ആലും ചേരി ജയചന്ദ്രൻ, എ. ആർ. അരുൺ, അഡ്വ. വയക്കൽ സോമൻ, വൈക്കൽ മധു എന്നിവർ പ്രസംഗിച്ചു.