അരിവിഹിത നിഷേധം; എഐവൈഎഫ് മാർച്ച് നടത്തി
1576174
Wednesday, July 16, 2025 6:37 AM IST
കൊല്ലം: ഓണത്തിനുള്ള അരിവിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം എഫ്സിഐ ഗോഡൗണിലേക്ക് മാർച്ച് നടത്തി.
സിപിഐ കൊല്ലം ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം കെ. ഡാനിയൽ മാർച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരി െ ന്റ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുന്ന കേരളത്തോടുള്ള അവഗണനയുടെ ഭാഗമാണ് കേരളത്തി െന്റ ദേശീയ ഉത്സവമായ ഓണത്തിന് ലഭ്യമായിരുന്ന അരി വിഹിതം നിഷേധിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ. വിനീത വിൻസന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. എസ്. നിധീഷ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ, ജില്ലാ പ്രസിഡ ന്റ് ശ്രീജിത്ത് സുദർശനൻ, എഐവൈഎഫ് നേതാക്കളായ യു. കണ്ണൻ, ആർ. ശരവണൻ, ആർ. ഷംനാൽ, ശ്യാംരാജ്, എന്നിവർ പ്രസംഗിച്ചു.
ചിന്നക്കട എംഎൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ എക്സി. അംഗങ്ങളായ ഡി.എൽ.അനുരാജ്, പ്രിജി ശശിധരൻ, ഹരീഷ്, രാജിലാൽ, എം. ബി. നസീർ, വി.ആർ. ആനന്ദ്, എസ്. എസ്. കണ്ണൻ എന്നിവർ നേതൃത്വം നൽകി.