ചെമ്മന്തൂർ സെന്റ് ജോൺസ് പള്ളിയിൽ ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് 20ന്
1576178
Wednesday, July 16, 2025 6:37 AM IST
പുനലൂർ: ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി 20 ന് രാവിലെ 8.30ന് പള്ളിയിൽ വച്ച് ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് നടത്തും. മാനവശേഷി വകുപ്പി െ ന്റ യും ഇടവക മാനേജിംഗ് കമ്മിറ്റിയുടെയും ഇടവക യുവജന പ്രസ്ഥാനത്തി െ ന്റയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
റിസോഴ്സ് പേർസൺ എച്ച്ആർഡി വകുപ്പ് മേധാവി തോമസ്.വി. ജോൺ, സെന്റ് ഗ്രിഗോറിയോസ് കോളജ് അധ്യാപകനായ പ്രഫ.ഡോ. സുമൻ അലക്സാണ്ടർ, റിട്ട. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അഡ്വ. ജേക്കബ്.സി.ജോൺ എന്നിവർ ക്ലാസുകൾ നയിക്കുമെന്ന് ഇടവക വികാരി ഫാ.സാജൻ തോമസ്, ട്രസ്റ്റി ജി. കുഞ്ഞപ്പൻ, സെക്രട്ടറി ജേക്കബ് ജോർജ്, ജൂബിലി ജനറൽ കൺവീനർ ഒ. ഡാനിയേൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.എസ്.തോമസ് എന്നിവർ അറിയിച്ചു.