ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവര്‍ണര്‍ - സര്‍ക്കാര്‍ തര്‍ക്കം കുളമാക്കി: വി.ഡി.സതീശന് എംഎൽഎ
1576173
Wednesday, July 16, 2025 6:37 AM IST
കൊല്ലം: നിസാര പ്രശ്നങ്ങളുടെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ അപകടകരമായ അവസ്ഥയിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പല ഡിഗ്രി കോഴ്സുകള്‍ക്കും ഇപ്പോള്‍ വിദ്യാര്‍ഥികളില്ലാത്ത അവസ്ഥയാണ്. പല സര്‍ക്കാര്‍ കോളജുകളിലും പ്രിന്‍സിപ്പല്‍മാരില്ല. പല പി.ജി കോഴ്സുകളും റദ്ദാക്കി. 13 സര്‍വകലാശാലകളില്‍ 12 സ്ഥലത്തും താല്‍ക്കാലിക വി.സിമാരാണ്.
കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി എന്തൊക്കെയാണ് നടക്കുന്നത്. ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ല. ഹാള്‍ വാടകയ്ക്ക് നല്‍കിയതി െ ന്റ പേരിലാണ് ഈ ബഹളങ്ങളൊക്കെ നടക്കുന്നത്. 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല.കൊല്ലത്ത് മാധ്യമങ്ങളോട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.