ബഷീറിന്റെ കഥകൾ തേടി വിദ്യാർഥികൾ വായനശാലയിൽ
1573517
Sunday, July 6, 2025 8:06 AM IST
പയ്യാവൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ "ഇമ്മിണി ബലിയ' കഥകൾ തേടി സ്കൂൾ വിദ്യാർഥികൾ വായനശാലയിലെത്തി. വായന മാസാചരണത്തോടനുബന്ധിച്ച് കാഞ്ഞിലേരി പൊതുജന വായനശാല സംഘടിപ്പിച്ച ബഷീർ അനുസ്മരണത്തിന്റെ ഭാഗമായാണ് കാഞ്ഞിലേരി എഎൽപി സ്കൂൾ വിദ്യാർഥികൾ വായനശാല സന്ദർശിച്ചത്.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മുകുന്ദൻ അയനത്ത് വിദ്യാർഥികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തി. വായനശാലാ പ്രസിഡന്റ് പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സി.പി. ചന്ദ്രൻ, പി. പ്രഭാകരൻ, പി. മഹിജാമണി, കെ.സി. കുഞ്ഞമ്പു നമ്പ്യാർ, പി. ശോഭന, കെ. സ്മിനി, കെ.കെ. നൗഷാദ്, വേദ ശ്രീകുമാർ, കെ.വി. അരുണിമ, അദിതി സന്തോഷ് എന്നിവർ നേതൃത്വം നൽകി.