കരുവഞ്ചാൽ പഴയ പാലം യാത്രാ യോഗ്യമാക്കി
1573512
Sunday, July 6, 2025 8:06 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ ടൗണിലുള്ള പഴയ പാലം യാത്രായോഗ്യമാക്കി വ്യാപാരികൾ. കരുവഞ്ചാൽ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പഴയ പാലത്തിലുള്ള കുഴികൾ കോൺക്രീറ്റ് ചെയ്തു യാത്രാ യോഗ്യമാക്കിയത്. പുതിയപാലം യാഥാർഥ്യമായെങ്കിലും ആലക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെയാണ് കടന്നുപോകുന്നത്.
വാഹന യാത്ര അസാധ്യമായ വിധത്തിൽ പാലത്തിൽ നിരവധി കുഴികൾ രൂപപ്പെട്ടിരുന്നു. ഇതിനെതിരേ ഏകോപന സമിതി ഉൾപ്പെടെ അധികൃതർക്ക് പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കുഴികൾ കോൺക്രീറ്റ് ചെയ്തത്.