ആരോഗ്യ മന്ത്രി രാജിവയ്ക്കണം: റോഡ് ഉപരോധിച്ച് മുസ്ലിം യൂത്ത് ലീഗ്
1573524
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് സി.എം. ഇസുദ്ധീൻ, ജനറൽ സെക്രട്ടറി അസ്ലം പാറേത്ത്, താഹിർ പള്ളിപ്രം, മൻസൂർ കാനച്ചേരി, കെ.പി. നൗഷാദ്, ഫായിസ് വാരം, റഷീദ് പടന്ന, ഇർഷാദ് പള്ളിപ്രം, സൈനുദ്ധീൻ മുണ്ടേരി എന്നിവർ നേതൃത്വം നൽകി. റോഡ് ഉപരോധിച്ച യൂത്ത് പ്രവർത്തകരെ പിന്നീട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.