പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; സഹപാഠിക്കെതിരെയും കേസ്
1573526
Sunday, July 6, 2025 8:06 AM IST
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പതിനാലുകാരിയെ ശാരീരികമായി പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. കല്ലൂരാവി സ്വദേശി മഷൂഖി(25)നെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹപാഠിയായ ആൺകുട്ടിക്കെതിരെയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്കൂളിൽ നടത്തിയ കൗൺസലിംഗിനിടെയാണ് ഇവർ ഇരുവരും രണ്ട് ദിവസങ്ങളിലായി തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയത്.