ക​ണ്ണൂ​ർ: കാ​സ​ർ​ഗോ​ഡ്-​ക​ണ്ണൂ​ർ റൂ​ട്ടി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ക​ല്ലെ​റി​ഞ്ഞ് ഡ്രൈ​വ​റു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. സ്വ​കാ​ര്യ ബ​സ് ക്ലീ​ന​റാ​യി​രു​ന്ന മാ​ത​മം​ഗ​ലം പെ​ടേ​ന കീ​ര​ന്‍റ​ക​ത്ത് നൗ​ഷാ​ദ് (39) നെ​യാ​ണ് 332 ഐ​പി​സി, 3(1)(a)പി​ഡി​പി​പി വ​കു​പ്പ് പ്ര​കാ​രം ഒ​രു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 5000 രൂ​പ പി​ഴ​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി യ​തി​ന് ഒ​രു വ​ർ​ഷം വെ​റും ത​ട​വി​നും ശി​ക്ഷി​ച്ച​ത്.

ജാ​മ്യ​സ​മ​യം കെ​ട്ടി​വ​ച്ച 20,000 രൂ​പ കെ​എ​സ്ആ​ർ​ടി സി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്കാ​നും ക​ണ്ണൂ​ർ അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​ൻ.​എ​സ്. ര​ഘു​നാ​ഥ് വി​ധി​ച്ചു. എ​ന്നാ​ൽ 308 വ​കു​പ്പി​ൽ പ്ര​തി കു​റ്റ​ക്കാ​ര​ൻ അ​ല്ലെ​ന്നു ക​ണ്ട് നൗ​ഷാ​ദി​നെ കോ​ട​തി ഒ​ഴി​വാ​ക്കി.

ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നു ഏ​ഴു സാ​ക്ഷി​ക​ളെ​യും 12 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു.

2018 ന​വം​ബ​ർ നാ​ലി​ന് രാ​ത്രി 9.45 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ർ -കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ലോ​ടു​ന്ന കെ.​എ​ൽ15 - 9935 ന​മ്പ​ർ ബ​സ് ഏ​ഴാം മൈ​ൽ എ​ത്തി​യ പ്പോ​ൾ പ്ര​തി ക​ല്ലു​മാ​യി റോ​ഡി​ൽ ക​യ​റി ബ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ ബ​സി​ന്‍റെ മു​ന്നി​ലെ ഗ്ലാ​സ്‌ ത​ക​രു​ക​യും ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് എ​സ്ഐ കെ. ​ദി​നേ​ശ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ൾ​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. രാ​ജേ​ന്ദ്ര ബാ​ബു ഹാ​ജ​രാ​യി.