വൈസ്മെന്‍ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
1460637
Friday, October 11, 2024 7:49 AM IST
കീഴ്പള്ളി: കീഴ്പള്ളി വൈസ്മെന്‍ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി വികാരി ഫാ. മാത്യു ചക്യാരത്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജൂബി പാറ്റാനി അധ്യക്ഷത വഹിച്ചു. ആറളം പോലീസ് എസ്എച്ച്ഒ ഹെഡ്രിക് ജെറോമിക് മുഖ്യാതിഥിയായിരുന്നു. പുതിയ ഭാരവാഹികള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോസ് ആന്റണി സത്യവാചകം ചൊല്ലിക്കൊടുത്തു. കമ്യൂണിറ്റി സര്‍വീസ് സാബു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡിസ്ടിക്ട്ര് സെക്രട്ടറി ഷാജി അലക്സ് ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണം നടത്തി. ബേബി തോമസ്, പി.എം. ജോസ്, സാബു മാത്യു, ജോബി ജയിംസ്, അനില്‍ തോമസ്, ജിമ്മി അന്തീനാട്ട്, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ജൂബി പാറ്റാനി- പ്രസിഡന്റ്, സി.ഡി. ജോസഫ്- സെക്രട്ടറി, ജോസ് കൂനാനി- ട്രഷറര്‍.