വയോജന ദിനാചരണം സംഘടിപ്പിച്ചു
1458469
Wednesday, October 2, 2024 8:36 AM IST
ഇരിട്ടി: വയോജന ദിനാചരണത്തിന്റെ ഭാഗമായി വാളത്തോട് ശ്രേയസ് യൂണിറ്റംഗങ്ങൾ കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു. യുഡിസിമാരായ ബിന്ദു കുര്യൻ, ഷൈനി ജോൺസൺ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അനീഷ്, മാർഗരറ്റ്, പ്രിയദർശിനി, എസ്എച്ച്ജി അംഗങ്ങളായ തങ്കച്ചൻ, എ.എസ്. ചൈതന്യ, എച്ച്ജി അംഗമായ മേഴ്സി എന്നിവരാണ് കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചത്. അന്തേവാസികൾക്ക് ആവശ്യമായ അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും കൈമാറി. സമൂഹത്തിൽ അശരണരായ നൂറോളം അന്തേവാസികളാണ് കൂട്ടുപുഴ സ്നേഹഭവനിൽ കഴിയുന്നത്.
പെരുമ്പുന്ന: സീനിയർ ചേംബർ ഇന്റർ നാഷണൽ മുരിങ്ങോടി റീജിയൻ പ്രവർത്തകർ വയോധികരെ വീട്ടിലെത്തി ആദരിച്ചു. മുണ്ടിയാനിക്കൽ ഏബ്രഹാം മാസ്റ്റർ (97), ഉള്ളതെങ്ങുംപള്ളി ജോൺ (99), ചോയിക്കണ്ടി കല്യാണി (96), മാമൂട്ടിൽ എം.ജെ. ജോൺ (90) ഭാര്യ ത്രേസ്യാമ്മ എന്നിവരെയാണ് വീട്ടിലെത്തി ആദരിച്ചത്.
ചടങ്ങിൽ സീനിയർ ഭാരവാഹികളായ ബാബു ജോസ്, കെ.ജെ. വർക്കി, സി. സുഭാഷ്, മോഹൻദാസ്, പുഷ്പാംഗദൻ, ചന്ദ്രബോസ്, കെ.ജെ. ബാവച്ചൻ എന്നിവർ പങ്കെടുത്തു.