രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പരാമര്‍ശം: പ്രതിഷേധ പ്രകടനം നടത്തി
1454228
Thursday, September 19, 2024 1:42 AM IST
കണ്ണൂര്‍: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബിജെപി നേതാക്കളും മന്ത്രിമാരും ബിജെപിയുടെ സഖ്യകക്ഷിയില്പെട്ടവരും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയ വിദ്വേഷപരാമര്‍ശങ്ങള്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നതിലുള്ള അസഹിഷ്ണുതയില്‍ നിന്നും ഉടലെടുത്തതാണെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
നേതാക്കളായ ടി.ഒ. മോഹനൻ, കെ.സി. മുഹമ്മദ് ഫൈസൽ, വി.വി. പുരുഷോത്തമൻ, കെ. പ്രമോദ്, റഷീദ് കവ്വായി , രജിത്ത് നാറാത്ത്, സുരേഷ് ബാബു എളയാവൂർ, കട്ടേരി നാരായണൻ, എം പി വേലായുധൻ, സി.ടി. ഗിരജ, പി മാധവൻ, വിജിൻ മോഹൻ, ശ്രീജ മത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.