ഭിന്നശേഷിക്കാരനായ വയോധികന്റ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
1453606
Sunday, September 15, 2024 6:37 AM IST
ആലക്കോട്: ഉദയഗിരിയിൽ ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പുല്ലരി തൊമരക്കാട്ടെ കുമ്പുക്കൽ ദേവസ്യ (തങ്കച്ചൻ 78 ) കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി പുത്രൻ തളിപ്പറമ്പ് ആടിക്കുംപാറയിലെ കടവിൽപ്പറമ്പിൽ സൈമോനെതിരെയാണ് ആലക്കോട് സിഐ മഹേഷ് കെ. നായർ തളിപ്പറന്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ മേയ് 12ന് തൊമരക്കാട്ടെ വീട്ടിൽ വച്ച് പ്രതി മരത്തടി ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അടിയേറ്റ ദേവസ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.