പയ്യാവൂർ: ഉരുൾപൊട്ടലിൽ വൻ നാശം വിതച്ച വയനാട്ടിലെയും വിലങ്ങാടിലെയും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന മഹായജ്ഞത്തിൽ സഭയോടൊപ്പം കത്തോലിക്ക കോൺഗ്രസും പങ്കാളികളാകുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കൺവൻഷൻ.
എടൂർ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന കൺവൻഷൻ എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പിൽ, കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. മാർട്ടിൻ ചക്യത്ത്, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ടോമി കണയങ്കൽ, ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ഷിനോ പാറയ്ക്കൽ, ഷീജ കാറുകുളം,ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം, ജെയിംസ് ഇമ്മാനുവൽ, സിബി ജാതികുളം, സരിത മഞ്ഞപ്പള്ളി, ഷെൽസി കാവനാടിയിൽ, ഷീബ തെക്കേടത്ത്, ജോർജ് കാനാട്ട്, ഡേവിസ് ആലങ്ങാട്ട്, ഷിജിത്ത് കുഴിവേലിൽ, കെ.എ. ജോസഫ്, വർഗീസ് പള്ളിച്ചിറ, ജോർജ് വലിയമുറത്താങ്കൽ എന്നിവർ പ്രസംഗിച്ചു.