വയനാടിന് സമ്പാദ്യക്കുടുക്ക നൽകിയ ആദിദേവിന് സൈക്കിൾ സമ്മാനമായി ലഭിച്ചു
1442377
Tuesday, August 6, 2024 1:44 AM IST
ചെറുപുഴ: സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച സമ്പാദ്യക്കുടുക്ക വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകിയ മൂന്നാം ക്ലാസുകാരൻ പി.എസ്. ആദിദേവിന് സൈക്കിൾ സമ്മാനമായി നൽകി തിരുമേനിയിലെ വ്യാപാരി.
തിരുമേനി എസ്എൻഡിപി എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദിദേവ്. ആദിദേവിന്റ കുഞ്ഞു മനസിലെ വലിയ നന്മയാണ് തന്നെ സൈക്കിൾ വാങ്ങി നൽകാൻ പ്രേരിപ്പിച്ചതെന്ന് സിജോ പറഞ്ഞു.
സൈക്കിൾ വാങ്ങാനായി അച്ഛൻ പണിക്ക് പോയി വരുമ്പോൾ നൽകുന്ന നാണയത്തുട്ടുകളും സ്കൂളിൽ നിന്ന് കിട്ടിയ കാഷ് അവാർഡുമൊക്കെ സൂക്ഷിച്ച് വയ്ക്കുകയായിരുന്നു.
സ്കൂളിൽ നടന്ന ചടങ്ങിൽ ആദി ദേവിനെ അനുമോദിച്ചു. മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് കെ.സി. പ്രസൂൺ, അധ്യാപകരായ എൻ.ജെ. വർഗീസ്, മഞ്ജു മധു, ടി. നിഷാകുമാരി, കെ.ആർ. മിനി, കെ.ആർ. രമ്യ, മദർ പിടിഎ പ്രസിഡന്റ് ദീപ സിജോ എന്നിവരും സന്നിഹിതരായിരുന്നു.