തണൽ മരം മുറിച്ചതിൽ പ്രതിഷേധം
1441967
Sunday, August 4, 2024 7:51 AM IST
ഇരിട്ടി: താലൂക്ക് ഓഫിസ് സ്ഥിതിചെയ്യുന്ന കോംപ്ലക്സിനു മുൻവശത്തു നിന്നിരുന്ന ഞാവൽമരം കഴിഞ്ഞ ദിവസം രാത്രി മുറിച്ചതിൽ പ്രതിഷേധിച്ച് നളന്ദ കലാ വേദി, ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി, ഓയിസ്ക വിമൻസ് ചാപ്റ്റർ ഇരിട്ടി, ഇരിട്ടി യുവകലാസഹിതി എന്നീ സംഘടനകൾ റീത്തുവച്ച് പ്രതിഷേധിച്ചു. അബു ഊവപ്പള്ളി പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു. നളന്ദ കലാ സാഹിത്യവേദി പ്രസിഡന്റ് അജയകുമാർ കരിയാലിന്റെ അധ്യക്ഷത വഹിച്ചു.
ഓയിസ്ക ഇരിട്ടി പ്രസിഡന്റ് ബാബു ജോസഫ്, ഇരിട്ടി യുവകലാസാഹിതി പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ, ഓയിസ്ക ഇരിട്ടി വിമൻസ് ചാപ്റ്റർ പ്രസിഡന്റ് ഡോ. ഷാലു ജോർജ്, മനോജ് അത്തിത്തട്ട്, ഹനീഫ ഇരിട്ടി, രാജൻ അതുല്യ, വി.എം. നാരായണൻ, ബാബു ഇരിട്ടി, ഷീജ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.