കണ്ണൂരിൽ മൂന്നു വിമാന സർവീസുകൾ റദ്ദാക്കി
1437932
Sunday, July 21, 2024 8:18 AM IST
മട്ടന്നൂർ: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ രണ്ടാം ദിവസവും കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു.
ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്നു സർവീസുകൾ റദ്ദാക്കി. പുലർച്ചെ 5.15ന് ദമാം, വൈകുന്നേരം 4.05ന് ഷാർജ, 6.25ന് അബുദാബി എന്നീ സർവീസുകളാണ് റദ്ദാക്കിയത്. ദമാമിൽനിന്ന് തിരികെയുള്ള സർവീസും റദ്ദാക്കി.
ഇന്നലെ മിക്ക സർവീസുകളും വൈകിയാണ് പുറപ്പെട്ടത്. കണ്ണൂരിലേക്ക് എത്തുന്ന വിമാനങ്ങളും മണിക്കൂറുകളോളം വൈകി. വിൻഡോസ് തകരാറുമൂലം വെബ് ചെക്ക് ഇൻ ഉൾപ്പടെയുള്ള സേവനങ്ങൾ മുടങ്ങിയതാണ് സർവീസുകളെ ബാധിച്ചത്.