കെപിഎസ്ടിഎ നേതൃ പരിശീലന ക്യാമ്പിന് തുടക്കം
1425121
Sunday, May 26, 2024 8:27 AM IST
കണ്ണൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ റവന്യു ജില്ലാ ദ്വിദിന നേതൃത്വ പരിശീലന ക്യാന്പിന് തുടക്കമായി. കണ്ണൂർ ശ്രീപുരം ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ, സംസ്ഥാന സെക്രട്ടറിമാരായ പി.വി. ജ്യോതി, എം.കെ. അരുണ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി.പി. ഹരിലാൽ, എം.വി. സുനിൽകുമാർ, ഇ.കെ. ജയപ്രസാദ്, സി.വി.എ. ജലീൽ, കെ. ദീപ, ജില്ലാ സെക്രട്ടറി ടി.വി. ഷാജി, ജില്ലാ ട്രഷറർ കെ.രജീഷ് എന്നിവർ പ്രസംഗിച്ചു.
ഇന്ത്യൻ ദേശീയതയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികൾ, മേക്ക് എ മാർക്ക്, സർവീസ് ലോകം പ്രശ്നങ്ങളും പരിഹാരങ്ങളും, സംഘടനയും സംഘബോധവും, പാഠ്യപദ്ധതി വിമർശിക്കപ്പെടുന്പോൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും നടന്നു. സമാപന സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.