ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു
1416969
Wednesday, April 17, 2024 10:08 PM IST
പയ്യന്നൂര്‍: വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒൻപതുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പയ്യന്നൂര്‍ കാരയിലെ ഓട്ടോ ഡ്രൈവര്‍ റിയാസിന്റെ മകള്‍ ആയിഷയാണ് മരിച്ചത്.
രണ്ടു ദിവസം മുന്‍പ് ബക്കറ്റിലെ വെള്ളത്തിൽ വീണതിനെ തുടർന്ന് അത്യാസന്നനിലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.