വോട്ട് കാന്പയിൻ സംഘടിപ്പിച്ചു
1416721
Tuesday, April 16, 2024 7:15 AM IST
ചപ്പാരപ്പടവ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം എന്ന വിഷയത്തിൽ ജില്ലാ ഭരണകൂടം,ചപ്പാരപ്പടവ് പഞ്ചായത്ത് കുടുംബശ്രീ, ഹരിത കർമസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ പരപാടി നടത്തി.
ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി തളിപ്പറമ്പ് സ്വീപ് നോഡൽ ഓഫീസർ കെ. പി ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസി. സെക്രട്ടറി ജി.അജയകുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി. നാരായണൻ, ,സിഡിഎസ് ചെയർപേഴ്സൺ ബിന്ദു രാഘവൻ, എം.നാസർ സ്വീപ് അംഗങ്ങളായ ടി.വി. ശ്രീകാന്ത്, കെ.പി. നൗഷാദ്, എന്നിവർ പ്രസംഗിച്ചു.