തെങ്ങിൽനിന്ന് വീണ് തൊഴിലാളി മരിച്ചു
1416232
Saturday, April 13, 2024 10:21 PM IST
ശ്രീകണ്ഠപുരം: തെങ്ങിൽ നിന്ന് വീണ് തൊഴിലാളിമരിച്ചു. പൊടിക്കളത്തെ വണ്ണാംകണ്ടി പറമ്പിൽ പുരുഷോത്തമൻ (59)ആണ് മരിച്ചത്.
കാവുമ്പായിലെ പറമ്പിൽ തെങ്ങിൽനിന്ന് വീണ പുരുഷോത്തമനെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഉഷ. മക്കൾ: ഷൈജു, മോനിഷ. മരുമകൻ: പ്രജീഷ് (കൂത്തുപറമ്പ്). മൃതദേഹം ശ്രീകണ്ഠപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.