ആയിത്തറ മന്പറത്ത് വീടിന് തീപിടിച്ചു
1416103
Saturday, April 13, 2024 1:15 AM IST
കൂത്തുപറമ്പ്: ആയിത്തറ മമ്പറത്ത് വീടിന് തീപിടിച്ച് വൻ നാശനഷ്ടം. ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റിട്ട. എസ്ഐ കെ. ജയപ്രകാശിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടാ യത്. അടുക്കള പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 7.15 ഓടെയായിരുന്നു സംഭവം. ജയപ്രകാശും കുടുംബവും പുറത്തുപോയ സമയത്താണ് തീപിടിത്തം ഉണ്ടായത്.
സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ജയപ്രകാശെത്തി വീട് തുറന്നുനോക്കിയപ്പോൾ അടുക്കള ഭാഗം കത്തുന്നതാണ് കണ്ടത്. ഉടൻ വീട്ടിലെ പൈപ്പ് ഉപയോഗിച്ച് തീയണച്ചു. അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഉടൻ തന്നെ പുറത്തേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. ഫ്രിഡ്ജ്, മിക്സി, ഫാൻ, ഇൻഡക്ഷൻ കുക്കർ, വയറിംഗ് എന്നിവ കത്തിനശിച്ചു. ചുവരിനും കോൺക്രീറ്റിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാർ പറഞ്ഞു.