സ്പെഷാലിറ്റി മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു
1396524
Friday, March 1, 2024 1:11 AM IST
ഇരിട്ടി: ഇരിട്ടി ലയണ്‍സ് ക്ലബിന്റെയും മംഗളൂരു യേനപോയ മെഡിക്കല്‍ കോളജിന്റെയും നേതൃത്വത്തിലുള്ള സ്പെഷാലിറ്റി മെഡിക്കല്‍ ക്യാന്പ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് മിലന് സുരേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ വി.പി. അബ്ദുള്‍ റഷീദ്, എം. ഉണ്ണികൃഷ്ണന്, കെ. സുരേഷ് ബാബു, കെ.ടി. അനൂപ്, ഡോ. ജി. ശിവരാമകൃഷ്ണന്, ഒ. വിജേഷ്, വി.പി. സതീശന്, ജോസഫ് സ്കറിയ, ഡോ. ഇനാസ്, ജോസഫ് വര്‍ഗീസ്, ജോളി അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ രോഗം, സന്ധിരോഗം, കണ്ണുരോഗം ആയുര്‍വേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. മുട്ടു മാറ്റിവയ്ക്കല്‍, ഇടുപ്പു മാറ്റിവയ്ക്കല്‍ എന്നിവയുടെ സര്‍ജറിക്കുള്ള സ്ക്രീനിംഗ് നടത്തി. സൈറ്റ് ഫസ്റ്റ് പ്രൊജക്ട്, കുട്ടികള്‍ക്കുള്ള കാഴ്ച പരിശോധന, മറ്റു കണ്ണ് രോഗങ്ങള്‍ കണ്ടുപിടിക്കുന്നതുനുള്ള പരിശോധനകളും നടന്നു. സ്ത്രീരോഗ, കാന്‍സര്‍ ബോധവത്ക്കരണം നടത്തി. കണ്ണടകള്‍ വിതരണം ചെയ്തു. യേനപ്പോയ ആരോഗ്യ കാര്‍ഡുകള്‍ക്കുള്ള രജിസ്ട്രേഷനും നടത്തി.