സ്കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു
1396450
Thursday, February 29, 2024 8:05 AM IST
മട്ടന്നൂര്‍: മധുസൂദനന് തങ്ങള്‍ സ്മാരക ഗവ. യുപി സ്കൂളില്‍ കെഎസ്എഫ്ഇ സഹായത്തോടെ നിര്‍മിച്ച ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. രതീഷ് അധ്യക്ഷത വഹിച്ചു. കെഎസ്എഫ്ഇ ഡയറക്ടര്‍ എം.സി. രാഘവന് മുഖ്യാതിഥിയായി.
ലൈബ്രറി ഹാളില്‍ ഒരുക്കിയ ഭരണഘടനയുടെ ആമുഖം നഗരസഭാ ചെയര്മാന് എന്‍. ഷാജിത്ത് അനാച്ഛാദനം ചെയ്തു. ആദ്യ പുസ്തകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.വി. ബാബുവില്‍ നിന്ന് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. സുഗതന് ഏറ്റുവാങ്ങി. സമഗ്രശിക്ഷാ ബിപിസി സി. ബിബിന്‍, എസ്എംസി ചെയര്മാന് എ.കെ. ശ്രീധരന്, അജിന പ്രമോദ്, എ. ഫല്ഗുനന്, എം. റീത്ത, എം. ശ്രീജിത്ത് കുമാര്‍, കെ. പി. ശ്രീലത, . ഐശ്വര്യ, പ്രധാനാധ്യാപകന് സി. മുരളീധരന് എന്നിവർ പ്രസംഗിച്ചു.