ഫോണിൽ ഗെയിം കളിക്കുന്നതിനിടെ ബംഗാൾ സ്വദേശി കുഴഞ്ഞുവിണു മരിച്ചു
1374768
Thursday, November 30, 2023 10:25 PM IST
തളിപ്പറമ്പ്: മൊബൈൽ ഫോണിൽ സുഹൃത്തുക്കളുമായി ഗെയിം കളിച്ചുകൊണ്ടിരിക്കെ ഇതരസംസ്ഥാന തൊഴിലാളി നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു. കുറ്റിക്കോലിൽ വാടക വീട്ടിൽ താമസിക്കുന്ന പശ്ചിമബംഗാൾ ഗബ്തല സ്വദേശി മാനസ മഹാലി (43) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നിർമാണ മേഖലയിലെ തൊഴിലാളിയായി മാനസ മഹാലി ഏതാനും ദിവസങ്ങൾക്കു മുന്പാണ് കേരളത്തിലെത്തിയത്.