മാഹി: ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്ത് മൂന്നു വയസുകാരിയുടെ മുഖം നായ കടിച്ചുമുറിച്ചു. പെട്ടിപ്പാലത്ത് സുബൈദ മനസിൽ സാജിദിന്റെ മകൾ ഫൈസ(മൂന്ന്) യ്ക്കാണ് പരിക്കേറ്റത്. ബന്ധുക്കളുടെ അവസരോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ് കുട്ടി രക്ഷപ്പെട്ടത്.
കുട്ടിയെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്കുമുമ്പ് ഈ കുട്ടിയുടെ സഹോദരനെയും തെരുവുനായ കഴുത്തിൽ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു വഴിയാത്രികയ്ക്കും കടിയേറ്റിരുന്നു. തെരുവുനായയെ നിയന്ത്രിക്കുന്നതിൽ മാഹി മുനിസിപ്പൽ അധികാരികൾ അടിയന്തരമായി ഇടപെട്ടിട്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ചാലക്കര മഹാത്മാ റസിഡന്റസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.