ശ്രീകണ്ഠപുരം : ഇരിക്കൂർ ഉപജില്ല ശാസ്ത്ര - പ്രവൃത്തി പരിചയ- ഐടി മേള ഒക്ടോബർ 30, 31 തീയതികളിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടക സമിതി രൂപീകരണം ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വയൽപ്പാത്ത് അധ്യക്ഷത വഹിച്ചു.
ലോഗോ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു പ്രകാശനം ചെയ്തു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ചിത്രകലാധ്യാപകൻ എം.പി. ശ്രീനിയാണ് ലോഗോ രൂപകൽപന ചെയ്തത്.
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ,വി.രാധാകൃഷ്ണൻ, ബീന ഓടത്തിൽ, കെ ശിവദാസൻ, കെ.വി.ഗീത, സോജൻ വർഗീസ്, ഇ.കെ.അജിത്കുമാർ, എ.കെ.അരവിന്ദ് സജി, സി. അബു, പി.മാധവൻ, കെ. സലാഹുദ്ദീൻ, സി.സി. മാമു, സുരേന്ദ്രൻ അടുത്തില, വി.സി.ശൈലജ, കെ.പ്രേമരാജൻ, ജോയ്സ് സക്കറിയാസ്, മെർളിൻ, പി.എൻ. ഗീത, സിന്ധു ,പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ, മുഖ്യാധ്യാപിക എം.വി. ഗീത പ്രസംഗിച്ചു.